പാലക്കാട് ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു, പിന്തുടര്‍ന്നവരുടെ നേരെ മുളക്‌ പൊടിയെറിഞ്ഞ് രക്ഷപ്പെട്ട് യുവാക്കള്‍

കുഴല്‍മന്നം കൂത്തനൂര്‍ സ്വദേശി അമ്മിണിയമ്മയുടെ(79) മൂന്നു പവന്‍ വരുന്ന മാലയാണ് കവര്‍ന്നത്.

കുഴല്‍മന്നം: പാലക്കാട് കുഴല്‍മന്നത്ത് ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു. പിന്തുടര്‍ന്നയാളിന് മേല്‍ മുളകുപൊടി വിതറിയാണ് പ്രതികള്‍ രക്ഷപ്പെട്ടത്. കുഴല്‍മന്നം കൂത്തനൂര്‍ സ്വദേശി അമ്മിണിയമ്മയുടെ(79) മൂന്നു പവന്‍ വരുന്ന മാലയാണ് കവര്‍ന്നത്.

ഇന്നലെ വൈകീട്ട് 3 ഓടെയാണ് റോഡരിയില്‍ നില്‍ക്കുമ്പോഴാണ് സംഭവം. ബൈക്കില്‍ എത്തിയ രണ്ട് യുവാക്കളില്‍ ഒരാള്‍ ഇറങ്ങി വന്നു മാല പൊട്ടിക്കുകയായിരുന്നു. വയോധികയെ തള്ളിയിട്ടാണ് യുവാക്കള്‍ മാലയുമായി കടന്നു കളഞ്ഞത്.

പരിസരവാസികള്‍ പിന്തുടര്‍ന്നെങ്കിലും മുളകുപൊടി വിതറി പ്രതികള്‍ ബൈക്ക് രക്ഷപ്പെട്ടു. കുഴല്‍മന്നം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Exit mobile version