അമ്പലപ്പുഴ: ആലപ്പുഴയില്‍ പട്ടാപ്പകല്‍ ഒന്‍പത് വയസുകാരനെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. നീര്‍ക്കുന്നം എസ് എന്‍ കവല ജംഗ്ഷന് കിഴക്ക് ഗുരുകുലം ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയിരുന്നു സംഭവം.
സമീപത്തെ വീട്ടില്‍ ട്യൂഷന് പോകാനായി ഇറങ്ങിയപ്പോള്‍ വാനിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ആളുകള്‍ വരുന്നതു കണ്ട് സംഘം വാനില്‍ രക്ഷപെടുകയായിരുന്നു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അമ്പലപ്പുഴ പോലീസ് കേസെടുത്തു. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post