തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി തുക സമാഹരിക്കാന്‍ കേരളത്തില്‍ വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ചുമത്താനുള്ള തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി. ഒരു ശതമാനം സെസ് ചുമത്താന്‍ ജിഎസ്ടി കൗണ്‍സില്‍ അനുമതി കൊടുത്തത് വ്യാപാര മേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ അഭിപ്രായപ്പെട്ടത്.
വ്യാഴാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് കേരളത്തില്‍ വിറ്റഴിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് ചുമത്താന്‍ അനുമതി നല്‍കിയത്. രണ്ട് വര്‍ഷത്തേക്കാണ് സെസ് പിരിക്കുക. ഇതിലൂടെ പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിനായി 1000 കോടി കണ്ടെത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ഓരോ ഹര്‍ത്താലിനും വ്യാപാര മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാവുന്നുണ്ടെന്നും ഹര്‍ത്താല്‍ നിരോധിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.
കേരളത്തില്‍ ബില്ല് ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് പ്രളയ സെസ് ബാധകമാവുക. ആദ്യമായാണ് ജിഎസ്ടിയില്‍ സെസ് പിരിക്കാന്‍ ഒരു സംസ്ഥാനത്തിന് അധികാരം കിട്ടുന്നത്.
Discussion about this post