കുപ്പിയില്‍ പെട്രോള്‍ ചോദിച്ചതിന്റെ പേരില്‍ തര്‍ക്കം, പാലക്കാട്ട് പമ്പ് ജീവനക്കാരന് യുവാക്കളുടെ ക്രൂര മര്‍ദ്ദനം

കുപ്പിയിൽ പെട്രോള്‍ ചോദിച്ചപ്പോള്‍ നല്‍കാഞ്ഞതാണ് ആക്രമണത്തിന് കാരണം.

പാലക്കാട്: പട്ടിക്കരയില്‍ കുപ്പിയില്‍ പെട്രോള്‍ ചോദിച്ചതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പ് ജീവനക്കാരനെ യുവാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. നൂറണി സ്വദേശി റഹ്‌മാനാണ് ഇന്ന് മര്‍ദ്ദനമേറ്റത്.

കുപ്പിയില്‍ പെട്രോള്‍ ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതാണ് ആക്രമണത്തിന് കാരണം. സംഭവത്തില്‍ പാലക്കാട് നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു.

Exit mobile version