വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; കൊല്ലത്ത് 21കാരന്‍ അറസ്റ്റില്‍

കൊല്ലം പള്ളിത്തോട്ടം സെഞ്ചുറി നഗര്‍ 100 ല്‍ ജോസഫ് മകന്‍ കിരണ്‍(21) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്

കൊല്ലം: പ്രണയംനടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കൊല്ലം പള്ളിത്തോട്ടം സെഞ്ചുറി നഗര്‍ 100 ല്‍ ജോസഫ് മകന്‍ കിരണ്‍(21) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

പെണ്‍കുട്ടിയെ പ്രണയംനടിച്ച് വശീകരിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോക്സോ നിയമത്തിലേയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ഹരിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആശാ ചന്ദ്രന്‍, ദിപിന്‍, സിപിഒ മാരായ അനീഷ്, ഷൈന്‍, രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Exit mobile version