തിരുവനന്തപുരം: മകളെ കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സംഭവം.
പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകന് അനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവരും ജീവപര്യന്തം കഠിനതടവിനൊപ്പം 3,50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം ഒരു വര്‍ഷംകൂടെ പ്രതികള്‍ അധിക തടവ് അനുവഭവിക്കേണ്ടി വരും.
2019 ജൂണിലാണ് കേസിനാസ്പദമാായ സംഭവം. മഞ്ജു കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി 16 കാരിയായ മകള്‍ മീരയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. നെടുമങ്ങാടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
മീരയുടെ അച്ഛന് നേരത്തെ മരിച്ചുപോയിരുന്നു. പിന്നീട് തന്റെ മുത്തശ്ശിയുടേയും മുത്തശ്ശന്റേയുമൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. എന്നാല്‍ മഞ്ജു മറ്റൊരു വീട്ടില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്.
ഇവിടെവെച്ച് അനീഷിനൊപ്പം മഞ്ജുവിനെ മീര കണ്ടു. പിന്നാലെ ബന്ധം എതിര്‍ക്കുകയും ചെയ്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മഞ്ജു അനീഷിന്റെ സഹായത്തോടെ മകള്‍ മീരയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി.
മൃതദേഹം നാലു കിലോമീറ്റര്‍ അകലെയുള്ള പൊട്ടക്കിണറ്റില്‍ തള്ളുകയായിരുന്നു. ശേഷം ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നു. നാഗര്‍കോവിലില്‍ നിന്നാണ് ഇരുവരും പിടിയിലായത്.
Discussion about this post