ആലപ്പുഴ: എടത്വാ നദിയില്‍ കുളിക്കുന്നതിനിടെ ഒന്‍പത് വയസ്സുകാരന് നീര്‍നായയുടെ കടിയേറ്റു. തലവടി സ്വദേശി പ്രമോദ്, രേഷ്മ ദമ്പതികളുടെ മകന് വിനായകനാണ് (9) നീര്‍നായുടെ കടിയേറ്റത്. തലവടി മരങ്ങാട്ട് മഠം കടവില്‍ അമ്മയ്ക്കും സഹോദരന് വിഘ്നേശ്വരനും ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ദാരുണ സംഭവം.
വിനായകന്റെ കാലിലും പുറത്തുമാണ് നീര്‍നായ കടിച്ചത്. കുട്ടി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. വിനായകന്റെ അമ്മയ്ക്കും സഹോദരനും നീര്‍നായുടെ കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നിരവധി ആളുകള്‍ക്ക് നീര്‍നായുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
Discussion about this post