കോഴിക്കോട്: നവവധുവിന് ഭര്‍തൃഗൃഹത്തില്‍ മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം, അടക്കം കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. പന്തീരാങ്കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.
അതേസമയം പ്രതി ഒളിവിലാണെന്നും, ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയെന്നും പോലീസ് അറിയിച്ചു. വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുന്‍പാണ് സംഭവം നടന്നത്. വീട് കാണല്‍ ചടങ്ങിനായി മെയ് 11 ന് കോഴിക്കോട്ടെ വീട്ടിലെത്തിയ തന്റെ മാതാപിതാക്കളോടാണ് യുവതി പീഡന വിവരം വെളിപ്പെടുത്തിയത്.
അച്ഛനും അമ്മയും സഹോദരനുമടക്കം മുഖത്തും ശരീരത്തിലുമേറ്റ പാടുകളും രക്തക്കറയും കണ്ടത് കൊണ്ട് മാത്രമാണ് എല്ലാം തുറന്ന് പറഞ്ഞതെന്ന് യുവതി പറയുന്നു.
Discussion about this post