കൊല്ലത്ത് യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കിളികൊല്ലൂര്‍ പാല്‍കുളങ്ങര തെങ്ങയം റയില്‍വേ ഗേറ്റിന് സമീപത്താണ് മൃതദേഹങ്ങള്‍ കണ്ടത്.

കൊല്ലം: കൊല്ലത്ത് യുവതിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കിളികൊല്ലൂര്‍ പാല്‍കുളങ്ങര തെങ്ങയം റയില്‍വേ ഗേറ്റിന് സമീപത്താണ് മൃതദേഹങ്ങള്‍ കണ്ടത്.

എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്‌സ്പ്രസ്സ് ട്രെയിന്‍ തട്ടിയാണ് മരണം എന്നാണ് നിഗമനം. അതേസമയം, മൃതദേഹങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version