തിരുവനന്തപുരം: പെറ്റമ്മയെ മകന് ക്രൂരമായി കൊലപ്പെടുത്തിയതായി സംശയം. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരിലാണ് സംഭവം. അമ്പത്തിയെട്ടുകാരിയായ മാരനല്ലൂര്‍ സ്വദേശി ജയ ആണ് മരിച്ചത്.
സംഭവത്തിന് പിന്നാലെ ഇവരുടെമകന്‍ അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപ്പു സ്ഥിരമായി മദ്യപിക്കാറുണ്ട്. സംഭവദിവസവും മദ്യപിച്ച് അപ്പു വഴക്കുണ്ടാക്കുകയും തുടര്‍ന്ന് വഴക്ക് അമ്മയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം.
മൃതദേഹത്തില്‍ തലയിലും ചെവിയിലും മുഖത്തും മുറിപ്പാടുണ്ടായിരുന്നു. ഈ മുറിവുകളും അയല്‍ക്കാരുടെ മൊഴിയും സംശയത്തിലേക്ക് വിരല്‍ചൂണ്ടിയതോടെയാണ് പൊലീസ് അപ്പുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
അയല്‍വാസികളുടെ മൊഴികളിലും അപ്പുവിനെതിരായ തെളിവുകളെണ്ടെന്നാണ് സൂചന. ജയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് ഇവര്‍ ആരോപിക്കുന്നത്.
Discussion about this post