കനത്തമഴയും മൂടല്‍മഞ്ഞും, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കനത്തമഴയും മൂടല്‍മഞ്ഞും കാരണമാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.

നെടുമ്പാശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കുമാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. . നാലുവിമാനങ്ങളാണ് നെടുമ്പാശേരിയിലേക്കും കണ്ണൂരിലേക്കും കോയമ്പത്തൂരിലേക്കും വഴിതിരിച്ചുവിട്ടത്.

also read:വരുന്ന 3 മണിക്കൂറില്‍ ഈ ജില്ലകളില്‍ ശക്തമായ മഴ, ഇടിമിന്നലിനും കാറ്റിനും സാധ്യത, യെല്ലോ അലേര്‍ട്ട്

ദുബൈ,ദമാം എന്നിവിടങ്ങളില്‍ നിന്ന് വന്ന വിമാനങ്ങള്‍ കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ചുവിട്ടത്. അതേസമയം, കാലാവസ്ഥ അനുകൂലമായപ്പോള്‍ വിമാനങ്ങളെല്ലാം കരിപ്പൂരില്‍ തിരിച്ചെത്തി.

കോഴിക്കോട് ജില്ലയില്‍ കനത്തമഴയാണ് പെയ്തത്. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. നാദാപുരം മേഖലയില്‍ കനത്തമിന്നലില്‍ വ്യാപകനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം ജില്ലയിലും ഇന്ന് രാവിലെ മുതല്‍ കനത്തമഴയാണ്.

Exit mobile version