മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപണം; കോടഞ്ചേരിയിൽ ഡോക്ടറെ കൈയ്യേറ്റം ചെയ്തു, ഭീഷണിപ്പെടുത്തി; പോലീസിൽ പരാതി

കോഴിക്കോട്: കോടഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും നടന്നതായി പരാതി. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോ. സുസ്മിതിന് നേരെയാണ് ആക്രമണമുണ്ടായത്.

ചികിത്സയ്ക്ക് എത്തിയ ആൾ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കോടഞ്ചേരി സ്വദേശി രഞ്ചുവിനെതിരെ ഡോക്ടർ പോലീസിൽ പരാതി നൽകി.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവമുണ്ടായത്. ഹോളി ക്രോസ് ഹോസ്പിറ്റലിൽ ചികിത്സക്കെത്തിയ രഞ്ചു ഡോക്ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു. മതിയായ ചികിത്സ നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു കയ്യേറ്റം.

ALSO READ- മുൻബിജെപി നേതാവ് തൃണമൂലിൽ ചേർന്ന് സ്ഥാനാർത്ഥിയായി; വോട്ടെടുപ്പിന് തൊട്ടുമുൻപ് ഭാര്യ ബിജെപിയിൽ ചേർന്നു

കല്ലെടുത്ത് ഡോക്ടറിന്റെ തലക്ക് അടിയ്ക്കാൻ ശ്രമം നടത്തുകയും അസഭ്യ വർഷം നടത്തുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തെത്തിയിട്ടുണ്ട്.

Exit mobile version