പത്തനംതിട്ടയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു

പത്തനംതിട്ട: പത്തനംതിട്ടയില്‍ താറാവുകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഇവടുത്തെ താറാവുകള്‍ കഴിഞ്ഞാഴ്ച കൂട്ടത്തോടെ ചത്തതായി കണ്ടെത്തിയിരുന്നു. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

also read:മുൻബിജെപി നേതാവ് തൃണമൂലിൽ ചേർന്ന് സ്ഥാനാർത്ഥിയായി; വോട്ടെടുപ്പിന് തൊട്ടുമുൻപ് ഭാര്യ ബിജെപിയിൽ ചേർന്നു

നാളെ കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് കള്ളിംഗ് അടക്കം തുടര്‍നടപടി സ്വീകരിക്കും. ആലപ്പുഴ തഴക്കരയിലും കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാര്‍ പെരുവേലില്‍ ചാല്‍ പുഞ്ചയില്‍ തീറ്റക്കായി കൊണ്ടുവന്ന താറാവ് കൂട്ടത്തിനാണ് രോഗം ബാധിച്ചത്. 10,000 താറാവുകള്‍ ആണ് ഇവിടെ ഉള്ളത്. ഇതില്‍ 3000 എണ്ണം ചത്തു.

Exit mobile version