പാലക്കാട്: വടക്കാഞ്ചേരിയില്‍ കാട്ടുപന്നിക്ക് വെച്ച വൈദ്യുത കെണിയില്‍പ്പെട്ട് വയോധിക മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അഞ്ചുമൂര്‍ത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടില്‍ അബ്ദുള്‍കരീം (56) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 23നാണ് സംഭവം. പയ്യക്കുണ്ട് കുന്നത്ത് വീട്ടില്‍ കണ്ടന്റെ ഭാര്യ കല്യാണി (78) ആണ് മരിച്ചത്. അബ്ദുള്‍ കരീമിന്റെ പറമ്പില്‍ കാട്ടുപന്നിയെ തുരത്താന്‍ വച്ച കെണിയില്‍ കല്യാണി അകപ്പെടുകയായിരുന്നു.
പറമ്പില്‍ മരിച്ചുകിടക്കുന്നത് കണ്ട കല്യാണിയെ പിന്നീട് പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയപ്പോഴാണ് വൈദ്യുതാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് തെളിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്‍ കരീം ആണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു.
Discussion about this post