കരമന അഖിൽ വധക്കേസ്: മുഖ്യപ്രതി വിനീത് പിടിയിൽ

ഇനി കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്.

തിരുവനന്തപുരം: കരമന അഖില്‍ വധക്കേസില്‍ മുഖ്യപ്രതി പിടിയിലായി. വിനീതാണ് പിടിയിലായത്. ഇനി കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. കൊല്ലപ്പെട്ട അഖിലിനെ വിനീത് കല്ലുകൊണ്ട് തലക്കടിക്കുന്നത് നേരത്തെ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

കരമന അനന്തു വധകേസിലും വിനീത് പ്രതിയാണ്. ചെങ്കല്‍ ചൂളയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ബാറില്‍ വിനീതും- അഖിലും തമ്മില്‍ വഴക്കുണ്ടായിരുന്നു. കൊലാതകത്തിലെ മുഖ്യ പ്രതിയാണ് വിനീത്.

Exit mobile version