മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാളികാവ് സ്വദേശി ചന്ദ്രന്റെ മകന് ജിഗിന് (14) ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
കുട്ടിയുടെ പിതാവും സഹോദരനും രോഗബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. അതേസമയം, ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണമാണ് ജിഗിന്റേത്. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് ഇന്ന് രാവിലെ മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു സക്കീര്‍ മരിച്ചത്. മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണ്. കഴിഞ്ഞ 5 മാസത്തിനിടെ 8 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post