തിരുവനന്തപുരം: കരമന അഖില്‍ കൊലപാതക കേസിലെ മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. അഖില്‍ അപ്പു എന്നയാളാണ് പിടിയിലായത്. കൊലപാതകം നടത്തിയ മറ്റ് മൂന്ന് പേര് ഇപ്പോഴും കാണാമറയത്താണ്. അതേസമയം, ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയ നാലു പേരും കേസില്‍ പിടിയിലായിട്ടുണ്ട്.
അനീഷ്, ഹരിലാല്‍, കിരണ്‍ കൃഷ്ണ, കിരണ്‍ എന്നിവരാണ് പിടിയിലായത്. കുട്ടപ്പന് എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകയ്ക്ക് എടുത്ത് കൊണ്ടുവന്നത്. ഇയാള്‍ അനന്ദു കൊലകേസിലെയും പ്രതിയാണ്. ഹരിലാലും അനന്ദു കൊല കേസിലെ പ്രതിയാണ്.
ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്. കിരണ്‍ കൃഷ്ണ പാപ്പനംകോട് ബാറിന് ഇലക്ഷന് ദിവസം നടന്ന അക്രമത്തിലെ പങ്കാളിയാണ്. അഖിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. കിരണ്‍ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. മുഖ്യപ്രതി അഖില്‍ അപ്പുവിനെ രക്ഷപ്പെടാന്‍ സഹായിച്ചത് കിരണ്‍ ആണ്.
Discussion about this post