പെരുമ്പാവൂരില്‍ മദ്യപിച്ച് ലക്കുകെട്ട് കിടന്ന ഇതര-സംസ്ഥാനക്കാരന്റെ പോക്കറ്റടിച്ച് ശുചീകരണ തൊഴിലാളി; വീഡിയോ വൈറല്‍

വീഡിയോ പുറത്തുവന്നതോടെ നഗരസഭ വീരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാലിതിന് മറുപടി നല്‍കാതിരുന്നതോടെ വീരനെ നഗരസഭ പിരിച്ചുവിട്ടു.

എറണാകുളം: മദ്യപിച്ച് ലെക്കുകെട്ട് കിടന്ന ഇതര സംസ്ഥാനക്കാരന്റെ പോക്കറ്റടിച്ച് നഗരസഭയില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളി. പെരുമ്പാവൂര്‍ നഗരസഭയിലെ ജീവനക്കാരനായിരുന്ന വീരനാണ് പോക്കറ്റടിച്ചത്. സംഭവത്തിന്റെ സിസിടിവി വീഡിയോ സോഷ്യ ല്‍ മീഡിയകളിലടക്കം വൈറലായി.

വീഡിയോ പുറത്തുവന്നതോടെ നഗരസഭ വീരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാലിതിന് മറുപടി നല്‍കാതിരുന്നതോടെ വീരനെ നഗരസഭ പിരിച്ചുവിട്ടു.

ഇക്കഴിഞ്ഞ നാലാം തീയ്യതി വൈകീട്ടാണ് സംഭവം. പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ച് ബോധംകെട്ട് കിടക്കുകയായിരുന്നു ഇതര സംസ്ഥാനക്കാരന്‍. ഇതുവഴി നടന്നുവരുന്ന വീരന്‍ പതിയെ ഇദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് പഴ്‌സ് കൈക്കലാക്കി ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നുപോകുകയായിരുന്നു.

അതേസമയം, സംഭവത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. മുന്‍പും വീരനെതിരെ നഗരസഭയ്ക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അറിയുന്നുണ്ട്.

Exit mobile version