മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രന് എന്ന തൊഴിലാളിയാണ് മരിച്ചത്. നാല്പത്തിമൂന്ന് വയസായിരുന്നു.
പെരിന്തല്‍മണ്ണ തേക്കിന്‍കോട് ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. സ്ഫോടക വസ്തുവിന് തിരി കൊളുത്തിയതിന് പിന്നാലെ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം.