വേനല്‍ മഴ ശക്തമാകുന്നു, അഞ്ചുജില്ലകളില്‍ പെരുമഴയ്ക്കും കാറ്റിനും സാധ്യത, യെല്ലോ അലേര്‍ട്ട്

rain|bignewslive

തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

rain.bignewslive

പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ജാഗ്രതയുടെ ഭാഗമായി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

Also Read:ആതുരസേവനത്തിലെ ചരിത്രവും അത്ഭുതവും! ‘രണ്ടു രൂപ’ ഡോക്ടർ രൈരു ഗോപാൽ വിശ്മജീവിതത്തിലേക്ക്; ആശംസകളുമായി മന്ത്രി മുഹമ്മദ് റിയാസ്

ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

rain.bignewslive

അന്നേദിവസം ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിക്കുന്നത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version