നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചുകയറി അപകടം, യുവാക്കള്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചെറുകുന്ന് കൃസ്തുകുന്ന് സ്വദേശി കൊയിലേരിയന്‍ ജോയല്‍ ജോസഫ് (23), ചെറുകുന്ന് പാടിയില്‍ നിരിച്ചന്‍ ജോമോന്‍ ഡൊമനിക്ക് (23) എന്നിവരാണ് മരിച്ചത്.

നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ബൈക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ച്ത്. ഇന്ന് പുലര്‍ച്ചെ 1.30 ന് തളിപ്പറമ്പ് നഗരത്തിന് സമീപം ദേശീയ പാതയിലായിരുന്നു അപകടം.

also read:സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണു, മലയാളിയായ സൈനികന് ദാരുണാന്ത്യം, വിവാഹം കഴിഞ്ഞ് ഹിമാചല്‍പ്രദേശിലേക്ക് മടങ്ങിയത് മൂന്നുമാസം മുമ്പ്

ഇവര്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ദേശീയപാതയുടെ അരികില്‍ വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പത്ത് അടിയോളം മുന്നോട്ടു നീങ്ങിയ കാര്‍ ഓവുചാലിലേക്ക് മറിഞ്ഞു.

ബൈക്കോടിച്ച യുവാവ് സമീപത്തും പിറകില്‍ സഞ്ചരിച്ച സുഹൃത്ത് 25 അടിയോളം ദൂരത്തേക്കും തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായാണ് വിവരം.

Exit mobile version