കട്ടപ്പന: ഇടുക്കി ഇരട്ടയാറില്‍ ഏഴ് വയസുകാരന് പടുത കുളത്തില്‍ വീണു മരിച്ചു. താണുവേലില്‍ റോബിന് – അശ്വതി ദമ്പതികളുടെ മകന് ദാവിദ് റയാന് (7) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
നാല് മണിയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ പടുതാകുളത്തില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ തങ്കമണിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കട്ടപ്പന പഴയ ബസ് സ്റ്റാന്റിലെ അശ്വതി ഹോട്ടല്‍ ഉടമ പ്രകാശിന്റെ മകളുടെ മകനാണ്.
Discussion about this post