മലപ്പുറം: അവധിക്കാലത്തു ബന്ധു വീട്ടിൽ വിവാഹ ആഘോഷത്തിന് എത്തിയ പെൺകുട്ടികൾ മുങ്ങിമരിച്ചു. മേൽമുറിയിലെ പാറക്വാറിയിലാണ് 2 കുട്ടികൾ മുങ്ങിമരിച്ചത്.
സഹോദരിമാരുടെ മക്കളായ രണ്ട് പെൺകുട്ടികള്‍ക്കാണ് ജീവൻ നഷ്ടമായത്. പുളിക്കൽ ഷരീഫിന്റെ മകൾ റഷ (8), ജംഷീര്‍ പൂക്കോട്ടുപാടത്തിന്റെ മകൾ ദിയാ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്.
പാറക്വാറിക്ക് സമീപത്തെ ബന്ധുവീട്ടിലെത്തിയതായിരുന്നു ഇരുവരുടെയും കുടുംബങ്ങൾ. വീട്ടിലെ വിവാഹ ചടങ്ങിനെത്തിയ പെൺകുട്ടികൾ കുളിക്കാനായി പാറകുളത്തിലേക്ക് പോയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.