എടുത്ത ഹെല്‍മെറ്റ് തിരികെ വെച്ചില്ല, പിന്നാലെ വാക്കുതര്‍ക്കം, യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് തല്ലി

തൃശ്ശൂര്‍ : ഹെല്‍മറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ യുവാവിനെ സംഘം വളഞ്ഞിട്ട് തല്ലി. തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം മൂന്നുപീടികയിലാണ് സംഭവം.അശ്വിന്‍ എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. സംഘര്‍ഷത്തില്‍ മൂന്നുപീടിക സ്വദേശി നവീന്‍ എന്നയാള്‍ക്കും പരുക്കേറ്റു. ഇരുവരെയും ഇരിങ്ങാലക്കുടയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read:ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി; ഈ വർഷം മുതൽ സംസ്ഥാനത്ത് ബിരുദ കോഴ്‌സുകൾ നാല് വർഷം

എടുത്ത ഹെല്‍മെറ്റ് യുവാവ് തിരിച്ച് വെക്കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയത്. അതിനിടെ ഹെഡ്‌സെറ്റിനെ ചൊല്ലിയുളള തര്‍ക്കമാണെന്ന വാദവുമുയര്‍ന്നിട്ടുണ്ട്. നാട്ടുകാര്‍ ഇടപ്പെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.

അതേസമയം, നടുറോഡില്‍ നടന്നത് ലഹരി സംഘങ്ങള്‍ തമ്മിലെ തര്‍ക്കമാണോ എന്ന സംശയത്തിലാണ് പൊലീസ്. മര്‍ദ്ദനമേറ്റവരും മര്‍ദ്ദിച്ചവരും പരിചയക്കാരും ഒരേ നാട്ടുകാരുമാണ്‌

Exit mobile version