പാലക്കാട്: പാലക്കാട് 67 കാരന് വെസ്റ്റ് നൈല്‍ ബാധിച്ചാണ് മരിച്ചതെന്ന് സംശയം. പാലക്കാട് കാഞ്ഞിക്കുളം സ്വദേശിയായ സുകുമാരനാണ് മരിച്ചത്.
മെയ് 5ന് വീട്ടില്‍ വെച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സുകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
വെസ്റ്റ്നൈല്‍ ബാധിച്ചാണ് 67കാരന് മരിച്ചതെന്ന സംശയം ഉയര്‍ന്നതോടെ വടക്കന്‍ ജില്ലകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഈ മാസം സംസ്ഥാനത്ത് ഏഴ് പേര്‍ക്കാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. തൃശൂരില്‍ കഴിഞ്ഞ ദിവസം വെസ്റ്റ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു. കൂടാതെ രണ്ടു പേര് പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോടും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post