കൊച്ചി: കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ മറ്റൊരു ബസിന് അടിയിലേക്ക് തെറിച്ചുവീണ് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾക്ക് ദാരുണമരണം. വൈറ്റില ചക്കരപ്പറമ്പിലാണ് അപകടമുണ്ടായത്.
ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ്സിനെ ബൈക്കിൽ വരുകയായിരുന്ന യുവാക്കൾ മറികടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ബൈക്കിന് പുറകിലൂടെ വന്ന മറ്റൊരു കെഎസ്ആർടിസി ബസിന് അടിയിലേക്ക് ബൈക്ക് വീഴുകയായിരുന്നു.
മൂകാംബിക- തിരുവന്തപുരം സൂപ്പർ ഡീലക്സ് ബസിന്റെ അടിയിലാണ് ബൈക്ക് കുടുങ്ങി അപകടം സംഭവിച്ചത്.