ആൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ആയിരം രൂപ വീതം; ‘തമിഴ് പുതൽവൻ’ പദ്ധതിയുമായി തമിഴ്‌നാട് സർക്കാർ

ചെന്നൈ: സർക്കാർ സ്‌കൂളുകളിൽ പഠിച്ചിറങ്ങിയ ആൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് കൈത്താങ്ങുമായി തമിഴ്‌നാട് സർക്കാരിന്റെ പുതിയ പദ്ധതി. ആൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് മാസംതോറും 1,000 രൂപവീതം നൽകുന്ന ‘തമിഴ് പുതൽവൻ’ പദ്ധതിക്ക് അടുത്തമാസം തുടക്കമാവും. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുട്ടികൾക്കും ഉന്നതവിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മൂന്നുലക്ഷം കുട്ടികൾക്ക് പ്രയോജനംചെയ്യുന്നതാണ് ഈ പദ്ധതി. ഇതിനായി ഈ വർഷത്തേക്ക് 360 കോടി രൂപയാണ് നീക്കിവെച്ചത്. ഉന്നതവിദ്യാഭ്യാസത്തിനു പോകുന്ന പെൺകുട്ടികൾക്ക് സാമ്പത്തികസഹായം നൽകുന്ന ‘പുതുമൈ പെൺ’ പദ്ധതിയുടെ മാതൃക പിന്തുടർന്നാണ് ആൺകുട്ടികൾക്കുവേണ്ടിയും ‘തമിഴ് പുതൽവൻ’ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
also read- ഡോക്ടര്‍ വന്ദന ദാസിന്റെ ഓര്‍മ്മകള്‍ക്ക് ഒരുവര്‍ഷം, ഏകമകളുടെ വിയോഗം ഇന്നും താങ്ങാനാവാതെ മാതാപിതാക്കള്‍
പദ്ധതിക്ക് ജൂൺമാസത്തിൽ തുടക്കമാവുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശിവദാസ് മീണ അറിയിച്ചു. പന്ത്രണ്ടാംക്ലാസു കഴിഞ്ഞ കുട്ടികൾക്ക് മാർഗനിർദേശം നൽകുന്നതിനുള്ള ‘കല്ലൂരി കനവ്’ പദ്ധതിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

Exit mobile version