കൊല്ലം: കേരളക്കരയെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ വന്ദന ദാസിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വര്‍ഷം തികയുകയുകയാണ്.
തങ്ങളുടെ ഏക മകളുടെ അകാല വേര്‍പാടില്‍, വേദനയോടെ കഴിയുകയാണ് ഇന്ന് വന്ദനയുടെ മാതാപിതാക്കള്‍. വന്ദനയുടെ കടുത്തുരുത്തിയിലെ വീടിന്റെ ഗേറ്റിനു മുന്നിലില്‍ ഇന്നുമുണ്ട് ഡോ വന്ദനദാസ് എന്ന് പേരെഴുതിയ ബോര്‍ഡ്.
also read:വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷ 16 മുതല്‍, ജൂണ്‍ 24 ന് ക്ലാസുകള്‍ ആരംഭിക്കും
അത് എടുത്തുമാറ്റാന്‍ ആ മാതാപിതാക്കള്‍ക്ക് മനസ്സുകൊണ്ട് കഴിയുമായിരുന്നില്ല. വന്ദന ഉപയോഗിച്ചിരുന്ന സ്റ്റെതസ്‌കോപ്പും, യൂണിഫോമും, പുസ്തകങ്ങളും തുടങ്ങി എല്ലാ സാധന സാമഗ്രികളെല്ലാം മുറിയില്‍ ഭംഗിയായി സൂക്ഷിച്ചിട്ടുണ്ട്.
മകള്‍ വിടപറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷമാവുമ്പോള്‍ നൊമ്പരപ്പെടുത്തുന്ന ഈ ഓര്‍മകളാണ് അച്ഛന്‍ മോഹന്‍ദാസിനും അമ്മ വസന്തകുമാരിയ്ക്കും കൂട്ടായിട്ടുള്ളത്. വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച പ്രതി ബി സന്ദീപിന്റെ ആക്രമണത്തിലാണ് വന്ദന ദാസ് കൊല്ലപ്പെടുന്നത്. നിലവില്‍ കേസിന്റെ വിചാരണ പ്രാരംഭഘട്ടത്തിലാണ്.