വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷ 16 മുതല്‍, ജൂണ്‍ 24 ന് ക്ലാസുകള്‍ ആരംഭിക്കും

തിരുവനന്തപുരം: ഈ മാസം 16 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം. 25 വരെയാണ് അപേക്ഷിക്കാനുള്ള സമയം.ജൂണ്‍ 24 ന് ക്ലാസുകള്‍ ആരംഭിക്കും.

മെയ് 29 ന് ട്രയല്‍ അലോട്ട്മെന്റും ജൂണ്‍ 5 ന് ആദ്യ അലോട്ട്മെന്റും നടക്കും. അതേസമയം എച്ച്എസ്എസ്, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ഉപരിപഠന യോഗ്യത നേടാനാകാത്തവര്‍ക്കുള്ള സേവ് ഇയര്‍ ( സേ) പരീക്ഷയ്ക്കും മാര്‍ക്ക് മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കും 15 വരെ അപേക്ഷിക്കാം.

also read:സമരം പിന്‍വലിച്ചതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ ജോലിയിലേക്ക്; പിരിച്ചുവിട്ട 25 ജീവനക്കാരെയും തിരിച്ചെടുക്കും

ജൂണ്‍ 12 മുതല്‍ 24 വരെയാണ് പരീക്ഷ. സേ പരീക്ഷ മുഴുവന്‍ വിഷയങ്ങളിലും (6 പേപ്പര്‍) എഴുതാം. എന്നാല്‍ ഇംപ്രൂവ്മെന്റ് പരീക്ഷ ഒരു വിഷയത്തിലേ പറ്റൂ. ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, പകര്‍പ്പെടുക്കല്‍ എന്നിവയ്ക്ക് 14 വരെ അപേക്ഷ നല്‍കാം.

Exit mobile version