കൊച്ചിയില്‍ വാഹനാപകടം, ബസുകള്‍ക്കിടയില്‍ ബൈക്ക് കുരുങ്ങി, രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബസുകള്‍ക്കിടയില്‍ ബൈക്ക് കുരുങ്ങിയാണ് അപകടമുണ്ടായത്.

കൊച്ചി: പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബസുകള്‍ക്കിടയില്‍ ബൈക്ക് കുരുങ്ങിയാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഗരുഡ കെഎസ്ആര്‍ടിസി ബസിനും ചേര്‍ത്തലക്ക് പോകുകയായിരുന്ന ഓഡിനറി ബസിനും ഇടയില്‍പ്പെട്ടാണ് അപകടമുണ്ടായത്.

അതേസമയം, മരിച്ച രണ്ട് പേരെയും തിരിച്ചു അറിഞ്ഞിട്ടില്ല. ഡരുഡ ബസിന് അടിയില്‍പെട്ടുപോയ ബൈക്ക് യാത്രക്കാരെ ഫയര്‍ഫോഴ്‌സ് അധികൃതരെത്തി ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട ഗരുഡ ബസിലുണ്ടായിരുന്ന 7 യാത്രിക്കാരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version