കൊച്ചി : ശബരിമലയില്‍ പ്രവേശനത്തിന് എത്തിയ രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍.
ഹിന്ദുക്കളുടെ വിശ്വാസങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ച് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മുസ്ലിം നാമധാരി രഹന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്നും കുടുംബാംഗങ്ങളെ മഹല്ല് അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നും എറണാകുളം സെന്‍ട്രല്‍ മുസ്ലിം ജമാഅത്തിനോട് ആവശ്യപ്പെട്ടതായും ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ പൂക്കുഞ്ഞ് പ്രസ്താവനയില്‍ അറിയിച്ചു
രഹന ഫാത്തിമയ്ക്ക് എറണാകുളം മുസ്ലിം ജമാ അത്തുമായോ, മുസ്ലിം സമുദായമായോ യാതൊരു ബന്ധവുമില്ല. ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്‌നയായി സിനിമയില്‍ അഭിനയിക്കുകയും ചെയ്ത ആക്ടിവിസ്റ്റ് രഹനയ്ക്ക് സമുദായത്തിന്റെ പേര് ഉപയോഗിക്കാന്‍ അവകാശമില്ല. സമൂഹത്തിന്റെ മതവികാരം വൃണപ്പെടുത്തിയ ഈ മുസ്ലിം നാമധാരിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ജമാ അത്ത് കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സാമൂഹ്യദ്രോഹികളെ പോലീസ് വേഷം ധരിപ്പിച്ച് ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിപ്പിച്ച ഐജി ശ്രീജിത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പൂക്കൂഞ്ഞ് പറഞ്ഞു.
ശ്രീജിത്തിന്റെ നടപടി പോലീസ് മാനുവലിനെതിരും അച്ചടക്ക ലംഘനവുമാണ്. ശ്രീജിത്തിനെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തി നടപടി സ്വീകരിക്കണമെന്നും പൂക്കൂഞ്ഞ് ആവശ്യപ്പെട്ടു.
Discussion about this post