പാലക്കാട്: വടക്കഞ്ചേരിയില്‍ പള്ളിയിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം. വടക്കഞ്ചേരി മുഹ്യുദ്ദീന്‍ ഹനഫി പള്ളിയില്‍ ഭണ്ഡാരം കുത്തിതുറന്നാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മോഷണതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.
രാത്രിയില്‍ ഭണ്ഡാരത്തിന് സമീപമെത്തി ഇരുന്നശേഷം ഭണ്ഡാരം കുത്തിതുറക്കുന്നതും പണമെടുത്ത് കടന്നുകളയുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എല്ലാ ആഴ്ചയിലും തുറക്കുന്ന ഭണ്ഡാരമായതിനാല്‍ വലിയ സംഖ്യ നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.