പാലക്കാട്: വെസ്റ്റ് നൈല്‍ പതി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. പാലക്കാട് കാഞ്ഞിക്കുളം സ്വദേശി സുകുമാരന്‍ (65) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മെയ് 5 ന് വീട്ടില്‍ വെച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീടാണ് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Discussion about this post