യോഗ്യത നേടാന്‍ സാധിക്കാതെ പോയ വിദ്യാര്‍ത്ഥികള്‍ നിരാശരാകരുത്, വിജയം കൈവരിച്ച എല്ലാവര്‍ക്കും ആശംസകള്‍; മുഖ്യമന്ത്രി

minister|bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിളക്കമാര്‍ന്ന വിജയം കൈവരിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

4,27,153 പേര്‍ പരീക്ഷ എഴുതിയതില്‍ 99.69 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. അത് ഏറെ സന്തോഷകരമായ കാര്യമാണെന്നും യോഗ്യത നേടാന്‍ സാധിക്കാതെ പോയവര്‍ നിരാശരാകരുതെന്നും മന്ത്രി പറഞ്ഞു.

അടുത്തയവസരത്തില്‍ വിജയം കൈവരിക്കാന്‍ കൃത്യമായി തയ്യാറെടുപ്പുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികശെ അഭിനന്ദിച്ചത്.

മുഖ്യമന്ത്രിയുടെ കുറിപ്പ് ഇങ്ങനെ

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

4,27,153 പേര്‍ പരീക്ഷ എഴുതിയതില്‍ 99.69 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. തിളക്കമാര്‍ന്ന വിജയം കൈവരിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. വിദ്യാര്‍ത്ഥികളുടെ വിജയത്തിനായി അഹോരാത്രം പ്രയത്‌നിച്ച അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പിനെയും അഭിനന്ദിക്കുന്നു.

യോഗ്യത നേടാന്‍ സാധിക്കാതെ പോയവര്‍ നിരാശരാകാതെ അടുത്തയവസരത്തില്‍ വിജയം കൈവരിക്കാന്‍ കൃത്യമായി തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. എല്ലാ വിദ്യാര്‍ത്ഥി സുഹൃത്തുകള്‍ക്കും ആശംസകള്‍.

Exit mobile version