തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാ രീതിയില്‍ മാറ്റം. കുട്ടികളുടെ അക്കാദമിക് നിലവാരം ദേശീയതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യമിട്ടുകൊണ്ടാണ് മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
നിലവില്‍ നിരന്തരം മൂല്യനിര്‍ണയം, എഴുത്തുപരീക്ഷ എന്നിവ രണ്ടുചേര്‍ത്ത് ആകെ മൂപ്പത് ശതമാനം മാര്‍ക്ക് നേടിയാല്‍ മതി. നൂറ് മാര്‍ക്കിന്റെ എഴുത്തുപരീക്ഷയില്‍ വിജയിക്കുവാന്‍ നിരന്തരമൂല്യനിര്‍ണയത്തിന്റെ ഇരുപത് മാര്‍ക്കും ഒപ്പം പത്ത് മാര്‍ക്കിന് എഴുതിയാല്‍ വിജയിക്കാനാവും.
അടുത്ത വര്‍ഷം നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയില്‍ ഹയര്‍സെക്കന്‍ഡറിയില്‍ നിലവില്‍ ഉള്ളതുപോലെ എഴുത്തുപരീക്ഷയില്‍ പ്രത്യേകം പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
പരീക്ഷയില്‍ വിജയിക്കുന്നതിന് ഒരോ വിഷയത്തിനും എഴുത്തുപരീക്ഷയില്‍ 30 ശതമാനം മാര്‍ക്ക് പ്രത്യേകം നേടിയിരിക്കണം. 40 മാര്‍ക്കിന്റെ എഴുത്തുപരീക്ഷ വിജയിക്കാന്‍ ഓരോ വിഷയത്തിനും 12 മാര്‍ക്കും 80 മാര്‍ക്കിന്റെ എഴുത്തുപരീക്ഷ വിജയിക്കാന്‍ ഓരോവിഷയത്തിനും 24 മാര്‍ക്കും നേടിയിരിക്കണം.
അതിനൊപ്പം നിരന്തരമൂല്യനിര്‍ണയത്തിന്റെ മാര്‍ക്കും കണക്കാക്കിയാകും ഫലം നിര്‍ണയിക്കുക.
Discussion about this post