തൃശൂര്‍: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ഫിവര്‍ മരണം. തൃശൂരില്‍ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ചാണെന്ന് പരിസോധനാഫലത്തില് പറയുന്നു. വാടനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് മരിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെയായിരുന്നു മരണം. സംസ്ഥാനത്ത് ഈ വര്‍ഷം വെസ്റ്റ് നൈല്‍ ബാധയെ തുടര്‍ന്നുള്ള ആദ്യ മരണമാണിത്. അതേസമയം, രോഗിക്ക് വാര്‍ധക്യ സഹജമായ രോഗങ്ങള്‍ ഉണ്ടായിരുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
also read:എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഇന്ന്, ഫലം അറിയാം ഇങ്ങനെ
രണ്ടാഴ്ച മുമ്പാണ് രോഗിയെ പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ മാസം 3 നാണ് ചികിത്സയിലിരിക്കെ രോഗി മരിച്ചത്.
തുടര്‍ന്ന് ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. അതേസമയം, ജില്ലയില്‍ 70 വയസുള്ള കൊടുങ്ങല്ലൂര്‍ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post