കാസര്‍കോട്: വാഹനാപകടത്തില്‍ അച്ഛനും രണ്ടു മക്കള്‍ക്കും ദാരുണാന്ത്യം. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്താണ് അപകടം. തൃശൂര്‍ സ്വദേശികളായ ശിവകുമാര്‍ (54), ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്.
കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മംഗളൂരുവില്‍ നിന്ന് വരികയായിരുന്നു കാര്‍. മംഗളൂരുവിലേക്ക് പോയ ആംബുലന്‍സുമായാണ് കൂട്ടിയിടിച്ചത്.
കുഞ്ചത്തൂരില്‍ വച്ചായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കുണ്ട്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.