വീട്ടിനുള്ളില്‍ കുഴഞ്ഞുവീണു, മലയാളി യുവതിക്ക് യുകെയില്‍ ദാരുണാന്ത്യം

ലണ്ടന്‍: മലയാളി യുവതി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം സ്വദേശിനിയാണ് മരിച്ചത്. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് ആണ് മരിച്ചത്.

death.bignewslive

ഇരുപത്തിയഞ്ച് വയസ്സായിരുന്നു. യുകെയിലെ ഡെര്‍ബിയ്ക്ക് അടുത്താണ് സംഭവം. നോട്ടിങ്ഹാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ജെറീന.

also read;കൊടും ചൂടില്‍ നിന്നും രക്ഷ വേണം, മഴ പെയ്യാന്‍ പ്രത്യേക പ്രാര്‍ത്ഥന ഒരുക്കി പത്തനംതിട്ട സലഫി മസ്ജിദ്

വീട്ടിനുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു ജെറീന. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോര്‍ജ്- റോസിലി ദമ്പതികളുടെ ഇളയ മകളായിരുന്നു ജെറീന.

death.bignewslive

സഹോദരങ്ങള്‍: മെറീന ലിയോ, അലീന ജോര്‍ജ്. സഹോദരി ഭര്‍ത്താവ്: ലിയോ തോലത്ത്. എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്.

Exit mobile version