കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. മുംബൈ സ്വദേശിയായ യോഗേശ്വര്‍ നാഥ് ആണ് ആത്മഹത്യ ചെയ്തത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു.
ഇന്നു രാവിലെ ആറുമണിയോടെയാണ് സംഭവം. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് യോഗേശ്വര്‍ നാഥ്. എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നുമാണ് വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്.
also read:തൃശ്ശൂരില്‍ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു; പോലീസ് അന്വേഷണം
ഗുരുതരമായിപരിക്കേറ്റ യോഗേശ്വര്‍നാഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെയും കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ഉണ്ടായിട്ടുണ്ട്.