കല്‍പ്പറ്റ: യുവതിയെ ഫോണ്‍ വിളിച്ച് ശല്യം ചെയ്തതിനെ തുടര്‍ന്ന് നമ്പര്‍ ബ്ലോക്ക് ചെയ്തതിനാല്‍ വീട്ടില്‍ കയറി കൊല്ലുമെന്ന് ഭീഷണി. സംഭവത്തില്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീക്കെതിരെ വടിവാള്‍ വീശുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് യുവാവ് പോലീസ് അറസ്റ്റ് ചെയ്തത്.
മുട്ടില്‍ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടില്‍ എം. സുബൈര്‍ (31) നെയാണ് കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എയ സായൂജ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
കഴിഞ്ഞ നാലാം തീയ്യതി വൈകുന്നേരത്തോയാണ് കേസിന് ആസ്പദമായ സംഭവം. സ്ത്രീയെ ഫോണില്‍ വിളിച്ചു ശല്യം ചെയ്ത ഇയാളുടെ നമ്പര്‍ യുവതി ബ്ലോക്ക് ചെയ്തതിലുള്ള പകയായിരുന്നു കാരണം. ഇതേ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി വടിവാള്‍ വീശുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസിന്റെ നടപടി.