മലപ്പുറം: മോട്ടോര്‍ നന്നാക്കാന്‍ കിണറ്റില്‍ ഇറങ്ങിയ അന്യ സംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി അലീഖ് ആണ് മരിച്ചത്. തിരൂര്‍ കോലൂപ്പാടത്ത് ഇന്ന് രാവിലെയാണ് ദാരുണ സംഭവം നടന്നത്.
മോട്ടറിന്റെ വാല്‍വ് നന്നാക്കാനായി 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ അലീഖ് ഇറങ്ങുകയായിരുന്നു. കിണറിന്റെ അടിയില്‍ എത്തിയതോടെ ശ്വാസ തടസ്സം ഉണ്ടായി. പിന്നാലെ കുഴഞ്ഞു വീണു. കിണറിനു മുകളില്‍ ഉണ്ടായിരുന്ന ആളുകള്‍ കയര്‍ കെട്ടി അലീഖിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഫയര്‍ ഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്. തുടര്‍ന്ന് ഉടന്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.
Discussion about this post