തൃശ്ശൂര്‍: തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറായ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു.തൊണ്ണൂറ്റി രണ്ട് വയസ്സായിരുന്നു. ഏറെക്കാലമായി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് വിടപറഞ്ഞ ജോസ് കാട്ടൂക്കാരന്‍. മൃതദേഹം പത്തുമണി മുതല്‍ തൃശൂര്‍ അരണാട്ടുകരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.
also read:കള്ളക്കടല്‍ പ്രതിഭാസം, തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷം, ഓറഞ്ച് അലേര്‍ട്ട്
കോര്‍പ്പറേഷന്‍ ആയി തൃശൂര്‍ നഗരസഭയെ ഉയര്‍ത്തിയ ശേഷമുള്ള 2000ലെ തെരഞ്ഞെടുപ്പില്‍ അരണാട്ടുകര ഡിവിഷനില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
2000 ഒക്ടോബര്‍ 5നാണ് ഇദ്ദേഹം മേയറായി ചുമതലയേറ്റത്. ജോസ് കാട്ടൂക്കാരന്‍ 2000 ഒക്ടോബര്‍ മുതല്‍ 2004 ഏപ്രില്‍ വരെ തൃശൂര്‍ മേയറായിരുന്നു . 2004 ഏപ്രില്‍ 3 വരെ ആ പദവി വഹിച്ചു. തുടര്‍ന്ന് അദ്ദേഹം രാജിവെയ്ക്കുകയായിരുന്നു.
Discussion about this post