തിരുവനന്തപുരം: കേരളത്തിലെ പല തീരദേശ മേഖലകളിലും കടലാക്രമണം. ശക്തമായ കടലാക്രമണത്തില്‍ പൂത്തുറയില്‍ വീടുകളില്‍ വെള്ളം കയറി. ഒരു വീടിന് കേടുപാട് പറ്റിയിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാര്ഡില്നേരിയ തോതില്‍ കടല്‍ കയറിയിരുന്നു. തുടര്‍ന്ന് 3 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ തീരപ്രദേശങ്ങളിലും കള്ളക്കടല്‍ പ്രതിഭാസം ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് കള്ളക്കടല്‍ പ്രകടമായിത്തുടങ്ങിയത്.
എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കടല്‍ കരയിലേക്ക് കടന്നത്.
അതേസമയം, നിലവില്‍ ജില്ലയില്‍ ഒരിടത്തും കടലാക്രമണം ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കള്ളക്കടല്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഓറഞ്ച് അലര്‍ട്ട് തുടരുന്നു.
Discussion about this post