രാത്രിയിൽ വൈദ്യുതി മുടങ്ങി; പന്തീരങ്കാവ് കെഎസ്ഇബി ഓഫീസിന് നേരെ നാട്ടുകാരുടെ സംഘടിത ആക്രമണം; പ്രതിഷേധിച്ച് ജീവനക്കാർ

കോഴിക്കോട്: വൈദ്യുതി മുടങ്ങിയെന്ന് ആരോപിച്ച് പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിൽ നാട്ടുകാർ ചിലർ സംഘടിച്ചെത്തി അതിക്രമം നടത്തിയെന്ന് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം രാത്രിയിൽ വൈദ്യുതി നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കെഎസ്ഇബി ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്.

തുടർന്ന് ഓഫീസിന് നേരെ ആക്രമണം നടത്തുകയായിരുന്നുെവന്ന് കെഎസ്ഇബി ജീവനക്കാർ നൽകിയ പരാതിയിൽ പറയുന്നു. അതിക്രമിച്ചു കയറിയതിനും നാശനഷ്ടം വരുത്തിയതിലും പ്രതിഷേധിച്ച് ജീവനക്കാർ സംയുക്തമായി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

ALSO READ- ഇന്ത്യ-കാനഡ ബന്ധം ഉലച്ച നിജ്ജാർ കൊലപാതകം; ഇന്ത്യൻ പൗരന്മാരായ മൂന്ന് പ്രിതികൾ കാനഡയിൽ പിടിയിൽ; സ്റ്റുഡന്റ് വിസയിലെത്തിയവരെന്ന് സൂചന

സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തു ജീവനക്കാർക്ക് സൈ്വര്യമായി ജോലി ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് വിവിധ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, ജാവനക്കാരുടെ പരാതി ലഭിച്ചെന്നും പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് പ്രതികരിച്ചു.

Exit mobile version