കൊച്ചി: വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് മൂവാറ്റുപുഴ നിരപ്പിലെ ജനങ്ങൾ. ഏറെ നാളായി കിടപ്പുരോഗിയായിരുന്ന 85കാരിയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. മൂവാറ്റുപുഴ നിരപ്പ് സ്വദേശി കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 11-ഓടെയായിരുന്നു സംഭവം.കിടപ്പുരോഗിയായിരുന്ന കത്രിക്കുട്ടിയെ ഭർത്താവ് തന്നെയായിരുന്നു പരിചരിച്ചിരുന്നത്. എന്നാൽ പ്രായം കൂടുന്നതോടെ ഭാര്യയെ പരിചരിക്കാനുള്ള ബുദ്ധിമുട്ടാണ് കൊലപാതകത്തിൽ നയിച്ചതെന്നാണ് കരുതുന്നത്.
സംഭവത്തിൽ ഭർത്താവ് ജോസഫിനെ(86) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്
Discussion about this post