പാലക്കാട്: വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി. ആദ്യഘട്ടത്തില്‍ പാലക്കാട്ടാണ് നിയന്ത്രണം. രാത്രി ഏഴിനും അര്‍ധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
പാലക്കാട് ട്രാന്സ്മിഷന് സര്‍ക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത.
ALSO READ കെട്ടിടനിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതം ഏറ്റെന്നു സംശയം
മണ്ണാര്‍ക്കാട്, അലനല്ലൂര്‍, കൊപ്പം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂര്‍, വടക്കഞ്ചേരി, കൊടുവായൂര്‍, നെന്മാറ,ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം. മേഖലകളില്‍ നിയന്ത്രണത്തിനു ചീഫ് എഞ്ചിനീയര്‍മാരെ കെഎസ്ഇബി ചുമതലപ്പെടുത്തിയിരുന്നു.
Discussion about this post