വിവാഹ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ ജോലിയില്‍ നിന്നും നീണ്ട അവധിയില്‍, പൊലീസുദ്യോഗസ്ഥന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. തോട്ടപ്പുളി ഒറ്റപ്പന പുതുവല്‍ കാര്‍ത്തികേയന്റെ മകന്‍ ശ്യാം ഘോഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആലപ്പുഴ എആര്‍ ക്യാമ്പിലെ പോലീസുകാരനാണ് ശ്യാം ഘോഷ്. ഇന്ന് രാവിലെയാണ് ശ്യാം ഘോഷിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read:വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 41കാരനും യുവതിയും അറസ്റ്റില്‍

വിവാഹ ബന്ധം വേര്‍പെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു. ശ്യാം ഘോഷ് മാനസികസംഘര്‍ഷത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Exit mobile version