മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കിയത് 10 കിലോ ഭാരമുള്ള മുഴ

കോഴിക്കോട്: നാല്‍പ്പത്തിമൂന്നുകാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയുടെ വയറ്റില്‍ നിന്നാണ് മുഴ നീക്കം ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ നടന്നത്.

മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്. ശസ്ത്രക്രിയ വിജയമായതോടെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

also read:രോഹിത് വെമുല ദളിത് വിദ്യാർത്ഥിയല്ലെന്ന് തെലങ്കാന പോലീസ്; വ്യാജസർട്ടിഫിക്കറ്റ് പുറത്തുവരുമെന്ന ഭയത്തിൽ ജീവനൊടുക്കിയെന്ന് അന്തിമ റിപ്പോർട്ട്

3 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 36 സെന്റീമീറ്റര്‍ നീളവും 33 സെന്റീമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയമുഴ നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണത്തില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

അസഹനീയമായ വയറുവേദനയെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയ്ക്കായെത്തിയത്. അള്‍ട്രാസൗണ്ട്, എംആര്‍ഐ സ്‌കാനിംഗ് തുടങ്ങിയ പരിശോധനകളില്‍ ഗര്‍ഭാശയ മുഴയാണെന്ന് സ്ഥിരീകരിച്ചു.

also read:ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷ തകർത്തത് അരളിപ്പൂവോ? വിമാനത്താവളത്തിൽ സൂര്യ കുഴഞ്ഞുവീണു മരിക്കാൻ കാരണം ഒരു നിമിഷത്തെ അശ്രദ്ധയെന്ന്

രക്തയോട്ടം കൂടുതലുള്ള മുഴയായതിനാല്‍ അതീവ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ശസ്ത്രക്രിയയുടെ തുടക്കത്തില്‍ തന്നെ തുന്നിച്ചേര്‍ത്തിരുന്നു. ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു.

Exit mobile version