റോഡരികില്‍ ഏറെ നേരമായി കാര്‍ നിര്‍ത്തിയിട്ട നിലയില്‍, പരിശോധിച്ചപ്പോള്‍ കണ്ടത് അധ്യാപകന്റെ മൃതദേഹം, നടുക്കം മാറാതെ നാട്ടുകാര്‍

കൊട്ടാരക്കര: റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര കലയപുരത്താണ് സംഭവം. അടൂര്‍ പറക്കോട് സ്വദേശി ആര്‍. മണികണ്ഠനാണ് മരിച്ചത്. 51 വയസായിരുന്നു.

പത്തനംതിട്ട അങ്ങാടിക്കല്‍ എസ്.എന്‍.വി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ് മണികണ്ഠന്‍. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് മണികണ്ഠനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

also read:പനമ്പള്ളി നഗറിൽ നവജാതശിശുവിനെ ഫ്‌ളാറ്റിൽ നിന്നും റോഡിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി; കുഞ്ഞിനെ വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്

എം.സി റോഡിന്റെ വശത്ത് നിര്‍ത്തിയിട്ട കാറിന്റെ മുന്‍വശത്തെ ഇടതു സീറ്റില്‍ ആണ് മൃതദേഹം കണ്ടത്. കാര്‍ ഏറെ നേരമായി ഒരേ സ്ഥലത്ത് നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാര്‍ പരിശോധിക്കുകയായിരുന്നു.

വ്യാഴാഴ്ച ഉച്ച മുതല്‍ തന്നെ കാര്‍ ഇവിടെ ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രിയാണ് കാറിനടുത്തെത്തി പരിശോധിച്ചത്. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.

also read:നടൻ ജയറാമിന്റെയും പാർവ്വതിയുടെ മകൾ മാളവിക വിവാഹിതയായി

ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം അടൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Exit mobile version