കൊച്ചി: കൊച്ചി പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സമീപത്തെ ഫ്‌ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്നതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. രാവിലെ 7.45ന് തുണിക്കെട്ട് പോലെ കുഞ്ഞിനെ വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കൊലപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞതാണോ?അതോ കുഞ്ഞിനെ എറിയുമ്പോൾ ജീവനുണ്ടായിരുന്നോ? തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ദിവസം പ്രായമായ ആൺകുഞ്ഞിന്റെ മൃതദേഹമാണ് ലഭിച്ചത്. വലിച്ചെറിഞ്ഞപ്പോഴുണ്ടായ പരിക്കുകളാമാണ് ശരീരത്തിലുള്ളതെന്നും വിവരമുണ്ട്.
രാവിലെ എട്ട് മണി കഴിഞ്ഞതോടെ സമീപത്തെ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. റോഡിൽ ഒരു തുണിക്കെട്ട് കിടക്കുന്നതുകണ്ട് നോക്കുകയായിരുന്നെന്നാണ് ഇദ്ദേഹത്തിന്റെ മൊഴി.
ALSO READ- നടൻ ജയറാമിന്റെയും പാർവ്വതിയുടെ മകൾ മാളവിക വിവാഹിതയായി
‘വംശിക’ ഫ്‌ലാറ്റിൽ നിന്ന് തുണിക്കെട്ട് വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ ഫ്‌ലാറ്റിലെ താമസക്കാരിൽ ഗർഭിണികളില്ലായിരുന്നുവെന്നാണ് വിവരം. ഇവിടെ ജോലി ചെയ്യുന്നവരിലും ഗർഭിണികളില്ലായിരുന്നു. പോലീസ് ഫ്‌ലാറ്റിലെ താമസക്കാരെ ചോദ്യം ചെയ്യുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന ഫ്‌ലാറ്റുകളിലും പരിശോധന നടക്കുന്നുണ്ട്. ഇവിടെ 21 കുടുംബങ്ങളാണ് താമസിക്കുന്നത്.